ദോഹ: ഖത്തറിലെ അത്യാധുനിക ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളും ഇൻകുബേഷൻ പദ്ധതികളും ആഗോളതലത്തിലെ സാങ്കേതിക വിദഗ്ധരെയും സംരംഭകരെയും ആകർഷിക്കുന്നതായി റിപ്പോർട്ട്. ഖത്തർ സയൻസ് ആൻഡ് ടെക്നോളജി പാർക്കിൽ (QSTP) അധിഷ്ഠിതമായി പ്രവർത്തിക്കുന്ന 'ആർവിസ്' (ARVIS) എന്ന ഡീപ്-ടെക് സ്റ്റാർട്ടപ്പിന്റെ വിജയം ഇതിന് തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
ചീഫ് ടെക്നോളജി ഓഫീസറായ അർഫാസ് ഖാൻ, സഹസ്ഥാപകരായ അഫ്നാസ് ഖാൻ, മുഹമ്മദ് നസീഫ് എന്നിവർ ചേർന്നാണ് ആർവിസ് ആരംഭിച്ചത്. ......
ടോക്കിയോ :കിഴക്കിന്റെ ഉദയസൂര്യനു കീഴിൽ ഏഷ്യൻ ഭൂഖണ്ഡത്തിലെ കായികമാമാങ്കത്തിന് വർണ്ണാഭമായ തുടക്കം. നഗോയയിലെ മിസുഹോ പാർക്ക് സ്റ്റേഡിയത്തിൽ വർണ്ണാഭമായ ചടങ്ങുകളോടെ 20-ാമത് ഐച്ചി-നഗോയ ഏഷ്യൻ ഗെയിംസിന്റെ കൊടിയേറി. ......
ദോഹ:മോട്ടോർ സ്പോർട്സ് പ്രേമികൾക്കായി ലുസൈൽ ഇന്റർനാഷണൽ സർക്യൂട്ട് നടത്തുന്ന ജനപ്രിയ സംരംഭമായ ഫോർമുല വൺ 'ഫാമിലി ഫ്രൈഡേ' (Family Friday) വീണ്ടുമെത്തുന്നു. നവംബർ 27 മുതൽ 29 വരെ നടക്കുന്ന ഖത്തർ എയർവേസ് ഫോർമുല വൺ ഗ്രാൻഡ് പ്രീയോടനുബന്ധിച്ചാണ് കുടുംബങ്ങൾക്കായി ഈ സവിശേഷ അവസരം ഒരുക്കിയിരിക്കുന്നത്.
കായിക വിനോദങ്ങളെ സമൂഹത്തിന്റെ എല്ലാ മേഖലകളിലേക്കും എത്തിക്കുന്നതിന്റെയും, കുടുംബങ്ങൾക്ക് ഒന്നിച്ചിരുന്ന് വേൾഡ് ക്ലാസ് റേസിംഗ് അനുഭവം ആസ്വദിക്കുന്നതിൻറെയും ഭാഗമായാണ് പദ്ധതി പുനരാരംഭിക്കുന്നത്. ......
തിരുവനന്തപുരം: പ്രായം കൂടുമ്പോൾ കാഴ്ച മങ്ങുന്നത് സാധാരണയാണെന്ന് കരുതി പലരും അവഗണിക്കാറുണ്ട്. എന്നാൽ 60 വയസിന് ശേഷമുള്ള കാഴ്ച നഷ്ടത്തിന് പ്രധാന കാരണങ്ങളിലൊന്നായ ഏജ് റിലേറ്റഡ് മാക്യുലർ ഡീജനറേഷൻ (എ.എം.ഡി.) ബാധിച്ച വയോധികർക്ക് ചികിത്സ ചെലവ് വലിയ പ്രതിസന്ധിയാകുന്നു. ......
ദോഹ:ശീതകാലത്തിന്റെ വരവറിയിച്ച് രാജ്യത്ത് ക്യാമ്പിംഗ് സീസണിനായുള്ള ഒരുക്കങ്ങൾ സജീവമാകുന്നു. മരുഭൂമിയിലെ ടെന്റുകൾക്കും വിവിധ ക്യാമ്പിംഗ് സാമഗ്രികൾക്കുമായി ആവശ്യക്കാർ ഏറിയതോടെ വിപണിയിൽ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ നിരത്തി വ്യാപാരികൾ രംഗത്തെത്തി.
കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കുമായി വ്യത്യസ്ത വലിപ്പത്തിലുള്ള കൂടാരങ്ങളും, ലൈറ്റുകൾ, സ്റ്റൗവുകൾ തുടങ്ങിയ മറ്റ് അനുബന്ധ ഉപകരണങ്ങളും വിപണിയിൽ ലഭ്യമാക്കിത്തുടങ്ങിയതായി കഷ്ടാ (Kashta) കടയുടമയായ അൽ-മുഇസ് ഉസ്മാൻ പറഞ്ഞു. ......
ദോഹ:ഖത്തറിലെ വാണിജ്യ-നിക്ഷേപ അന്തരീക്ഷം കൂടുതൽ കാര്യക്ഷമവും ഡിജിറ്റലുമാക്കുന്നതിന്റെ ഭാഗമായി ഇ-കോമേഴ്സ് പ്രവർത്തനങ്ങൾക്ക് ലൈസൻസ് നൽകുന്ന പുതിയ സംവിധാനം പ്രഖ്യാപിച്ച് വാണിജ്യ വ്യവസായ മന്ത്രാലയം. മന്ത്രാലയം പുറപ്പെടുവിച്ച 2026-ലെ 25-ാം നമ്പർ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്റർനെറ്റ് അധിഷ്ഠിതമായി പ്രവർത്തിക്കുന്ന വെബ്സൈറ്റുകൾക്ക് സംയോജിത ലൈസൻസ് നൽകുന്നത്.
ഡിജിറ്റൽ ഡിസൈനിംഗ്, വിവർത്തനം, ഫോട്ടോഗ്രാഫി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) കൺസൾട്ടിംഗും പരിഹാരങ്ങളും, ഫാഷൻ ഡിസൈനിംഗ് ഉൾപ്പെടെ തിരഞ്ഞെടുക്കപ്പെട്ട 194 വ്യാവസായിക-സേവന മേഖലകൾക്കാണ് ഈ ഡിജിറ്റൽ ലൈസൻസ് ലഭ്യമാകുക. ......
കരുനാഗപ്പള്ളി: വധശ്രമക്കേസിലെ പ്രതിയെ പിടികൂടാനെത്തിയ പോലീസ് സംഘത്തിന് നേരെ യുവതികളടക്കമുള്ള നാലംഗ സംഘത്തിന്റെ ആക്രമണം. ഡിവൈഎസ്പി സ്ക്വാഡിലെ ഉദ്യോഗസ്ഥർക്കാണ് ആക്രമണം നേരിടേണ്ടിവന്നത്. ......
സുൽത്താൻ ബത്തേരി: ലഹരിക്കെതിരെയുള്ള പൊലീസിന്റെ സംസ്ഥാനവ്യാപക 'ഓപ്പറേഷൻ തൂഫാൻ' മിഷൻ ശക്തമായി തുടരുന്നതിനിടയിൽ, വയനാട് സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിൽ നിന്ന് കോടതി തൊണ്ടിമുതലായ നിരോധിത പുകയില ഉത്പന്നങ്ങൾ കടത്തിയ സംഭവത്തിൽ പൊലീസുകാരന് സസ്പെൻഷൻ. ബത്തേരി സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ (സി.സി.പി.ഒ) ടി. ......
ന്യൂഡൽഹി: 2070 ഓടെ കാർബൺ പുറന്തള്ളൽ പൂർണമായി ഇല്ലാതാക്കാനുള്ള (നെറ്റ് സീറോ) പ്രഖ്യാപിത ലക്ഷ്യങ്ങളുടെ ഭാഗമായി, കൽക്കരി ഉപയോഗിച്ചുള്ള വൈദ്യുതി ഉത്പാദനം ഇന്ത്യ ഗണ്യമായി വെട്ടിക്കുറച്ചു. സെന്റർ ഫോർ റിസർച്ച് ഒൺ എനർജി ആന്റ് ക്ളീൻ എയർ (CREA) റിപ്പോർട്ട് പ്രകാരം, കൽക്കരി വൈദ്യുതി ഉത്പാദനത്തിൽ അര നൂറ്റാണ്ടിലെ ഏറ്റവും വലിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
രാജ്യത്തെ ആകെ കാർബൺ പുറന്തള്ളലിന്റെ 70 ശതമാനവും ഊർജ്ജ ഉത്പാദന മേഖലയിൽ നിന്നാണ്. ......
തിരുവനന്തപുരം: തലസ്ഥാന നഗരത്തിന്റെ ശ്വാസകോശമെന്നും പ്രതീകങ്ങളിലൊന്നെന്നും വിശേഷിപ്പിക്കാവുന്ന തിരുവനന്തപുരം മൃഗശാല മറ്റൊരിടത്തേക്ക് മാറ്റാനുള്ള നിർദ്ദേശം ജനങ്ങൾക്കിടയിൽ വലിയ പ്രതിഷേധം ക്ഷണിച്ചുവരുത്തിയിരിക്കുകയാണ്. പ്രജകളുടെ സന്തോഷത്തിലും ക്ഷേമത്തിലുമാണ് രാജാവിന്റെ ക്ഷേമം എന്നാണ് പുരാതന ഭാരതത്തിലെ രാഷ്ട്രമീമാംസകനായിരുന്ന കൗടില്യൻ 'അർത്ഥ ശാസ്ത്ര'ത്തിൽ പറഞ്ഞിട്ടുള്ളത്. ......